08
Dec
മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി നിലവിലുള്ളത് റിഷഭ് പന്താണ്. ഇടം കൈയന്‍ ബാറ്റ്സ്മാനായ റിഷഭ് ധോണിയുടെ പകരക്കാരനായി ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് റിഷഭ്. പരമ്പരാഗത ബാറ്റിങ് ശൈലിയെ പൊളിച്ചെഴുതുന്ന റിഷഭ് ഇതിനോടകം ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിക്കഴിഞ്ഞു. ടെസ്റ്റില്‍ റിഷഭിന്റെ പകരക്കാരനെക്കുറിച്ച് ഇന്ത്യ ഉടനെയൊന്നും ചിന്തിക്കില്ല. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന അദ്ദേഹത്തിന് പക്ഷം പരിമിത ഓവറിലേക്ക് വരുമ്പോള്‍ ഐപിഎല്ലിലെ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ടി20യില്‍ മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി നേടിയത്. ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ റിഷഭിനായിട്ടില്ല.