22
Dec
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടീമിന്റെ പരിശീലകനായി ഇവാന് വുമോമാനോവിച്ച് തുടരും. പുതിയ കരാര്‍ പ്രകാരം 2025വരെ അദ്ദേഹം ടീമിനൊപ്പം തുടരും. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഒരു പരിശീലകനെ നിലനിര്‍ത്തുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ കരാര്‍ വിവരം ബ്ലാസ്റ്റേഴ്സ് ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരാലും തഴയപ്പെട്ട് നിന്നിരുന്ന ബ്ലാസ്റ്റേഴ്സിനെ ഇത്തവണ ഫൈനലിലെത്തിക്കാന്‍ വുകോമാനോവിച്ചിന് സാധിച്ചിരുന്നു.