01
Dec
അന്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം 'റെഡ് ഷാഡോ' ഒരുങ്ങുന്നു. മനു മയൂഖ്, രമേശ് കുമാര്‍, ഹരി സര്‍ഗം, അഖില്‍ വിജയ്, ദീപ സുരേന്ദ്രന്, സ്വപ്ന, മയൂരി, ബേബി അക്ഷയ, ബേബി പവിത്ര, മാസ്റ്റര്‍ ജിയോന്, അപര്‍ണ, വിഷ്ണുപ്രിയ, അജോന്‍, അനില്‍ കൃഷ്ണ, ശ്രീമംഗലം അശോക് കുമാര്‍, മണക്കാട് അയ്യപ്പന്, നവീന്‍,ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, അനില്‍ പീറ്റര്‍, രാധാകൃഷ്ണന്, അനൂപ്, സുനില്‍, മുബീര്‍, ഹരി, മനോജ് തുടങ്ങി അന്‍പതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ 'റെഡ് ഷാഡോ' മെയ് അവസാനത്തോടെ പ്രേഷകരിലേക്കെത്തും.