മുല്ലപ്പെരിയാര്‍; ഡാം സേഫ്റ്റിയുടെ മുഴുവന്‍ അധികാരവും മേല്‍നോട്ട സമിതിക്ക്

Mull

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ നിര്‍ണായ നീക്കവുമായി സുപ്രിം കോടതി. കേന്ദ്രസര്‍ക്കാരിന്‍റെ ഡാം സേഫ്റ്റി ആക്‌ട് പ്രകാരമുള്ള ഡാം സേഫ്റ്റി അതോറിറ്റിയുടെ എല്ലാ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി അറിയിച്ചു.ഇക്കാര്യത്തില്‍ വ്യഴാഴ്ച സുപ്രീംകോടതി ഉത്തരവിറക്കും.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ ഒരു വര്‍ഷമമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി മേല്‍നോട്ട സമിതിക്ക് അതോറിറ്റിയുടെ എല്ലാ അധികാരവും കൈമാറുന്നത്.ഇരു സംസ്ഥാനങ്ങളും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ദരെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി വിപുലീകരിക്കുന്നതും വ്യാഴാഴ്ചത്തെ ഉത്തരവിലുണ്ടാകും.

By admin

Leave a Reply

Your email address will not be published.