admin

8 Posts
മുല്ലപ്പെരിയാര്‍; ഡാം സേഫ്റ്റിയുടെ മുഴുവന്‍ അധികാരവും മേല്‍നോട്ട സമിതിക്ക്

മുല്ലപ്പെരിയാര്‍; ഡാം സേഫ്റ്റിയുടെ മുഴുവന്‍ അധികാരവും മേല്‍നോട്ട സമിതിക്ക്

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ നിര്‍ണായ നീക്കവുമായി സുപ്രിം കോടതി. കേന്ദ്രസര്‍ക്കാരിന്‍റെ ഡാം സേഫ്റ്റി ആക്‌ട് പ്രകാരമുള്ള ഡാം സേഫ്റ്റി അതോറിറ്റിയുടെ എല്ലാ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി അറിയിച്ചു.ഇക്കാര്യത്തില്‍ വ്യഴാഴ്ച സുപ്രീംകോടതി ഉത്തരവിറക്കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ ഒരു വര്‍ഷമമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി മേല്‍നോട്ട സമിതിക്ക് അതോറിറ്റിയുടെ എല്ലാ അധികാരവും കൈമാറുന്നത്.ഇരു സംസ്ഥാനങ്ങളും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ദരെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി വിപുലീകരിക്കുന്നതും വ്യാഴാഴ്ചത്തെ ഉത്തരവിലുണ്ടാകും.
Read More
ആരാധകര്‍ ഡബിള്‍ ഹാപ്പി, ബ്ലാസ്റ്റേഴ്‌സ് കോച്ചായി ഇവാന്‍ വുകോമാനോവിച്ച് തുടരും

ആരാധകര്‍ ഡബിള്‍ ഹാപ്പി, ബ്ലാസ്റ്റേഴ്‌സ് കോച്ചായി ഇവാന്‍ വുകോമാനോവിച്ച് തുടരും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടീമിന്റെ പരിശീലകനായി ഇവാന്‍ വുമോമാനോവിച്ച് തുടരും. പുതിയ കരാര്‍ പ്രകാരം 2025വരെ അദ്ദേഹം ടീമിനൊപ്പം തുടരും. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഒരു പരിശീലകനെ നിലനിര്‍ത്തുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ കരാര്‍ വിവരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരാലും തഴയപ്പെട്ട് നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ ഫൈനലിലെത്തിക്കാന്‍ വുകോമാനോവിച്ചിന് സാധിച്ചിരുന്നു.
Read More
24 മത്സരം, റിഷഭിന് ഏകദിന സെഞ്ച്വറിയില്ല, മാറ്റം വേണോ? മുന്‍ ചീഫ് സെലക്ടര്‍ പറയുന്നു

24 മത്സരം, റിഷഭിന് ഏകദിന സെഞ്ച്വറിയില്ല, മാറ്റം വേണോ? മുന്‍ ചീഫ് സെലക്ടര്‍ പറയുന്നു

മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി നിലവിലുള്ളത് റിഷഭ് പന്താണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് ധോണിയുടെ പകരക്കാരനായി ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് റിഷഭ്. പരമ്പരാഗത ബാറ്റിങ് ശൈലിയെ പൊളിച്ചെഴുതുന്ന റിഷഭ് ഇതിനോടകം ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിക്കഴിഞ്ഞു. ടെസ്റ്റില്‍ റിഷഭിന്റെ പകരക്കാരനെക്കുറിച്ച് ഇന്ത്യ ഉടനെയൊന്നും ചിന്തിക്കില്ല. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന അദ്ദേഹത്തിന് പക്ഷം പരിമിത ഓവറിലേക്ക് വരുമ്പോള്‍ ഐപിഎല്ലിലെ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ടി20യില്‍ മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി നേടിയത്. ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ റിഷഭിനായിട്ടില്ല.
Read More
ഉഷ്ണതരംഗം; സൂര്യാതപം മൂലമുള്ള മരണങ്ങള്‍ തടയാന്‍ കര്‍മപദ്ധതിയുമായി ആരോഗ്യ വിദഗ്ധര്‍

ഉഷ്ണതരംഗം; സൂര്യാതപം മൂലമുള്ള മരണങ്ങള്‍ തടയാന്‍ കര്‍മപദ്ധതിയുമായി ആരോഗ്യ വിദഗ്ധര്‍

മുംബൈ: രാജ്യത്ത് ഉഷ്ണതരംഗം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയില്‍ മാത്രം നാല് ഹീറ്റ് സ്ട്രോക്ക് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യാതപം മൂലമുള്ള മരണസംഖ്യ ഉയരാമെന്ന നിഗമനത്തില്‍ കര്‍മ്മപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധര്‍. ഉഷ്ണതരംഗങ്ങളെ തുടര്‍ന്ന് ശരീരത്തില്‍ അസാധാരണമായി ഉയര്‍ന്ന താപനില അവുഭവപ്പെടുന്നതോടൊപ്പം നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ വരെ മാറ്റങ്ങള്‍ വരുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഹീറ്റ് സ്ട്രോക്കിനെ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ച്ചില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂളിങ് റൂമുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉയര്‍ന്ന ശരീര താപനില, ഓക്കാനം, തുടര്‍ച്ചയായി വിയര്‍ക്കല്‍, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, കഠിനമായ തലവേദന എന്നീ ലക്ഷണമുള്ള ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ വൈദ്യസഹായം തേടണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ രണ്ട് മരണങ്ങളും അകോലയിലും ഒസ്മാനാബാദിലും ഓരോ മരണങ്ങളുമാണ് ഹീറ്റ് സ്ട്രോക്കുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.…
Read More
അന്‍പതോളം പുതുമുഖങ്ങളുമായി ജോളിമസ് ചിത്രം ‘റെഡ് ഷാഡോ’ ഒരുങ്ങുന്നു

അന്‍പതോളം പുതുമുഖങ്ങളുമായി ജോളിമസ് ചിത്രം ‘റെഡ് ഷാഡോ’ ഒരുങ്ങുന്നു

അന്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം 'റെഡ് ഷാഡോ' ഒരുങ്ങുന്നു. മനു മയൂഖ്, രമേശ് കുമാര്‍, ഹരി സര്‍ഗം, അഖില്‍ വിജയ്, ദീപ സുരേന്ദ്രന്‍, സ്വപ്ന, മയൂരി, ബേബി അക്ഷയ, ബേബി പവിത്ര, മാസ്റ്റര്‍ ജിയോന്‍, അപര്‍ണ, വിഷ്ണുപ്രിയ, അജോന്‍, അനില്‍ കൃഷ്ണ, ശ്രീമംഗലം അശോക് കുമാര്‍, മണക്കാട് അയ്യപ്പന്‍, നവീന്‍,ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, അനില്‍ പീറ്റര്‍, രാധാകൃഷ്ണന്‍, അനൂപ്, സുനില്‍, മുബീര്‍, ഹരി, മനോജ് തുടങ്ങി അന്‍പതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ 'റെഡ് ഷാഡോ' മെയ് അവസാനത്തോടെ പ്രേഷകരിലേക്കെത്തും.
Read More
ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം… ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം… ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കെട്ടിടങ്ങളില്‍ മുതല്‍ രുചികളില്‍ വരെ ഇന്നും ഫ്രഞ്ച് തനിമയുള്ള ഇവിടം നിങ്ങളുടെ യാത്രകളില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളും മ്യൂസിയങ്ങളും ബീച്ചും ഓറോബില്ലും ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളുമെല്ലാം ഫ്രാന്‍സിലെത്തിയ പ്രതീതി കുറച്ചൊക്കെ സഞ്ചാരികള്‍ക്ക് നല്കുകയും ചെയ്യും...
Read More
ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

ഏറ്റവും രുചികരമായ ബിരിയാണി കി‌ട്ടുന്ന ഹോട്ടല്‍ മുതല്‍ കുറഞ്ഞ ചിലവിലെ താമസം വരെ... ഫോട്ടോ സ്പോ‌ട്ട് മുതല്‍ ഷോപ്പ് ചെയ്യേണ്ട സ്ഥലം വരെ... യാത്രകളില്‍ താല്പര്യമുള്ള ആളുകളുടെ സോഷ്യല്‍മീഡിയ ഫീഡ് ഒന്നു തിരഞ്ഞുനോക്കിയാല്‍ കാണുന്ന കണ്ടന്‍റുകളാണിവ. കാണുന്ന മാത്രയില്‍ അവിടെ എത്തുവാന്‍ കൊതിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരണങ്ങളും കൂടിയാകുമ്ബോള്‍ പറയുകയും വേണ്ട... ആരും അറിയാതെ ഒരു യാത്ര പ്ലാന്‍ ചെയ്തുപോകും. അങ്ങനെ കൊതിപ്പിക്കുന്ന എത്ര ഇടങ്ങളെക്കുറിച്ചു നിങ്ങള്‍ക്കറിയാം... മലയാളികളും പുറത്തുള്ളവരും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയ കുറച്ച്‌ ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്... ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫോട്ടോയിലും എല്ലാം നിറഞ്ഞു നിന്നു കൊതിപ്പിക്കുന്ന കേരളത്തിലെ ഇടങ്ങളെക്കുറിച്ച്‌ വായിക്കാം
Read More
റിയല്‍മി പാഡ് മിനി വിപണിയിലെത്തി

റിയല്‍മി പാഡ് മിനി വിപണിയിലെത്തി

ന്യൂഡല്‍ഹി| ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ടാബ്ലറ്റ് റിയല്‍മി പാഡ് മിനി ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ചു.
Read More